ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാധക കമ്പനിയായ സൗദി അരാംകോയുടെ വരവ് - ചിലവ് കണക്കുകൾ പരിശോധിക്കുന്നതിന് നിക്ഷേപകർക്ക് അവരം ഒരുങ്ങുന്നു. 2018 ഓടെ കമ്പനിയുടെ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽക്കുന്നതിന് പദ്ധതിയുണ്ട്.
ഇതിനു മുന്നോടിയായായാണ് വരവ് - ചിലവ് കണക്കുകൾ പരിശോധിക്കുന്നതിന് നിക്ഷേപകർക്ക് അവരം ഒരുക്കുന്നത്. ആദ്യമായാണ് സൗദി അരാംകോയുടെ കണക്കുകൾ പരസ്യപ്പെടുത്താൻ അധികൃതർ തയ്യാറാകുന്നത്.
അടുത്ത വർഷം കമ്പനി വരവ് - ചിലവ് കണക്കുകൾ പരസ്യപ്പെടുത്തും.
സൗദി അരാംകോയുടെ 5 ശതമാനം ഓഹരികൾ വിൽക്കുമെന്നു രണ്ടാം കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരാൻ നേരത്തെ അറിയിച്ചിരുന്നു. ഇതിലൂടെ രണ്ടു ട്രില്യൺ ഡോളറോളം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഐ.പി.ഒ പൂർത്തിയാകുന്നതോടെ ലോക ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ഏറ്റവും വലിയ കമ്പനിയായി സൗദി അരാംകോ മാറും.
Saudi Aramco prepares to publish its accounts for first time
