സൗദി: യെമനിലെ ഹൂതികളുടെ ശക്തികേന്ദ്രത്തില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ആറ് മരണം. സനയിലെ ഹൂത്തി നിയന്ത്രണത്തിലുള്ള പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെയായിരുന്നു സൗദി ആക്രമണം. ഹൂത്തികള്‍ സൗദിക്ക് നേരെയയച്ച ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതിന് പിന്നാലെയായിരുന്നു സൗദിയുടെ പ്രത്യാക്രമണം. 2014ലാണ് യെമന്‍ പ്രസിഡന്റിന്റെ കൊട്ടാരം ഹൂതികള്‍ പിടിച്ചെടുത്തത്.