സൗദി: വാഹനപ്പെരുപ്പം കാരണം സൗദിയില്‍ ആഭ്യന്തര എണ്ണ ഉപയോഗം കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് കണക്കിലെടുത്ത് ആഭ്യന്തര ഉപയോഗത്തിനുള്ള എണ്ണയുടെ സബ്‌സിഡി വെട്ടികുറക്കുന്ന നടപടി ആരംഭിച്ചിരുന്നു. 65 ശതമാനം കുടുംബങ്ങള്‍ക്കും ഒരു കാറെങ്കിലും ഉണ്ടെന്നാണ് കണക്ക്. എന്നാൽ 23 ശതമാനം കുടുംബങ്ങളില്‍ രണ്ട് കാര്‍ വീതമുണ്ട്. 11.7 ശതമാനം വീടുകളിൽ മൂന്ന് കാര്‍ വീതം സ്വന്തമായുണ്ടെന്നും സൗദി ജനറല്‍ സ്റ്റാക്‌സിസ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
സൗദിയില്‍ കൂടുതല്‍ കാറുകളുള്ള വീടുകളുള്ളത് ജിദ്ദ ഉള്‍പ്പെടുന്ന മക്ക പ്രവിശ്യയിലാണ്. തൊട്ടുപിന്നില്‍ റിയാദും മൂന്നാ സ്ഥാനത്ത് കിഴക്കന്‍ പ്രവിശ്യയുമാണ്. അതേസമയം സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കുറക്കുകയെന്ന ലക്ഷ്യവുമായി റിയാദ് മെട്രോ ഉള്‍പ്പടെ പൊതു യാത്ര സംവിധാനം ഒരുക്കുന്ന നടപടികള്‍ സൗദിയിൽ പുരോഗമിക്കുകയാണ്.
