കോട്ടയം: കോട്ടയം കുമരകത്തെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ സൗദി സ്വദേശിയായ ബാലന്‍ മരിച്ചു. മജീദ് ആദില്‍ ഇബ്രാഹിമാണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. കുട്ടി കുളത്തില്‍ മുങ്ങി മരിക്കുകയായിരുന്നെന്നാണ് റിസോര്‍ട്ട് ഉടമകള്‍ പോലീസിനോട് പറഞ്ഞത്.
എന്നാല്‍ റിസോര്‍ട്ട് ഉടമകളുടെ വാദം കുട്ടിയുടെ പിതാവ് തള്ളി. കുട്ടിക്ക് കുളത്തില്‍ വച്ച് ഷോക്കേറ്റിരുന്നെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. . കുട്ടിയെ രക്ഷിക്കാനായി കുളത്തിലിറങ്ങിയവര്‍ക്കും ഷോക്കേറ്റിരുന്നെന്ന് ദ്യക്സാക്ഷികളും വ്യക്തമാക്കിയിട്ടുണ്ട്.
അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.കുട്ടിയുടെ ശരീരം കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്ന് പോസ്റ്റ്മാര്‍ട്ടം ചെയ്യും. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.
