കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 3,01,307 നിയമലംഘകരെ നാടു കടത്തിയതായി സൗദി സുരക്ഷാ വിഭാഗം വെളിപ്പെടുത്തി. ഓരോ മണിക്കൂറിലും ശരാശരി മുപ്പത്തിനാല് നിയമലംഘകരെ നാടു കടത്തുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 15,926 നിയമലംഘകര്‍ ഇപ്പോഴും നാടു കടത്തല്‍ കേന്ദ്രങ്ങളില്‍ ഉണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇവരെ നാടു കടത്തും. നിയമലംഘകരില്‍ എഴുപത് ശതമാനവും ജിദ്ദ, ജിസാന്‍, റിയാദ് പ്രവിശ്യകളിലാണ്. അതേസമയം ഒരു വര്‍ഷത്തിനിടയില്‍ സൗദിയിലേക്ക് നുഴഞ്ഞു കയറാന്‍ശ്രമിച്ച 25,732 പേര്‍പിടിയിലായി. പ്രതിദിനം ശരാശരി എഴുപത് നുഴഞ്ഞു കയറ്റക്കാര്‍ അതിര്‍ത്തി സുരക്ഷാ സേനയുടെ പിടിയിലാകുന്നുണ്ട്. ആയിരക്കണക്കിന് ഇന്ത്യക്കാരും സൗദിയുടെ പല ഭാഗങ്ങളിലായി നിയമലംഘനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. നാടു കടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന പല ഇന്ത്യക്കാരും നാട്ടിലേക്ക് പോകാനായി പോലീസ് ക്ലിയറന്‍സിനും ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുമായി കാത്തിരിക്കുകയാണ്. ഹുറൂബ് കേസില്‍പെട്ടവരാണ് സൗദിയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരില്‍ കൂടുതലും. പലരും പോലീസ് പിടിയില്‍ ആയിട്ടില്ല. തങ്ങളുടെതല്ലാത്ത കാരണങ്ങളാല്‍ ഹൂറുബ് കേസില്‍പെട്ടവരാണ് പലരും. നിസാര പ്രശ്നങ്ങളുടെ പേരില്‍ തൊഴിലാളി ഒളിച്ചോടിയതായി സ്പോണ്സര് പരാതിപ്പെടുന്നതോടെയാണ് പലരും ഹുറൂബില്‍ അകപ്പെടുന്നത്. ശിക്ഷ കൂടാതെ നാട്ടിലേക്ക് പോകാനുള്ള വഴി തേടി ഇന്ത്യന്‍നയതന്ത്ര കാര്യാലയങ്ങളെയും ലേബര്കോടതിയെയും സമീപിച്ചിരിക്കുകയാണ് പലരും.
സൗദിയില്‍ മൂന്നുലക്ഷത്തിലേറെ വിദേശികളെ നാടുകടത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
