റിയാദ്: സൗദിയിൽ ആഭ്യന്തര വിമാന യാത്ര നിരക്ക് വർദ്ധനയെ തുടര്‍ന്നു യാത്രക്കാരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. ചില സര്‍വീസുകളില്‍ ആഭ്യന്തര നിരക്കു അന്താരഷ്ട്ര നിരക്കിനെക്കാൾ കൂടുതലുമാണ്. രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിലുള്ള നിയന്ത്രണം ജനവരി ഒന്നു മുതല്‍ ജനറൽ അതോറിട്ടി ഓഫ് സിവിൽ ഏവിയേഷൻ എടുത്തു കളഞ്ഞതാണ് നിരക്ക് വർദ്ധനയ്ക്ക് കാരണമായത്.

ടിക്കറ്റ് നിരക്കിലുള്ള വർദ്ധന യാത്രക്കാരടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കിയുട്ടുണ്ടെന്നാണ് ട്രാവല്‍ ഏജന്‍സികളുടെ റിപ്പോർട്ട്. രാജ്യത്ത് ആഭ്യന്തര സര്‍വീസ് നടത്തുന്ന നാലു വിമാന കമ്പനികളും നിരക്കു വർദ്ധിപ്പിച്ചിട്ടുണ്ട്. 

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചതിലൂടെ അന്താരഷ്ട്ര നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ചില സെക്ടറുകളിൽ രണ്ടും തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്. മാത്രമല്ല ചില സെക്ടറിൽ ആഭ്യന്തര നിരക്കു അന്താരാഷ്ട്രാ നിരക്കിനെക്കാൾ കൂടുതലുമാണ്.

70 ശതമാനം സീറ്റുകൾ കാലിയാണെങ്കിൽ പുതുക്കിയ ടിക്കറ്റ് നിരക്കിന്‍റെ 80 ശതമാനം വരെ നിരക്ക് വർദ്ധിപ്പിക്കാൻ വിമാന കമ്പനികള്‍ക്കു സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയിട്ടുണ്ടു.