റിയാദ്: സൗദിയിൽ നിയമ ലംഘനം അറിയിക്കുന്നവര്‍ക്കു പിഴ സംഖ്യയുടെ പത്ത് ശതമാനം പാരിതോഷികം നല്‍കുന്ന സംവിധാന പ്രകാരം മന്ത്രാലയത്തിന് വിവരം നൽകിയത് 6368 പേര്‍. വിഷന്‍ 2030 തിന്‍റെ ഭാഗമായാണ് പൊതു സമുഹത്തിന്‍റെ പങ്കാളിത്തതോടെ നിയമ ലംഘനം കണ്ടെത്തുന്നതിനു പദ്ധതി ആവിഷ്ക്കരിച്ചത്.

നിയമ ലംഘനം അറിയിക്കുന്നവര്‍ക്കു പിഴ സംഖ്യയുടെ പത്ത് ശതമാനം പാരിതോഷികം നല്‍കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്‍റെ പദ്ധതിക്കു മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന്‌ തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.മുഹമമദ് അല്‍ ഫാലിഹ് പറഞ്ഞു.

ഇത് പ്രാബല്യത്തിൽ വന്ന ശേഷം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 6368 പേർ ഇതിനകം മന്ത്രാലയത്തിന് വിവരം നല്‍കിയതായി ഡോ.മുഹമമദ് അല്‍ ഫാലിഹ് അറിയിച്ചു. റിയാദ് മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ നിയമ ലംഘനം അറിയിച്ചത്.

വിഷന്‍ 2030 തിന്‍റെ ഭാഗമായാണ് പൊതു സമുഹത്തിന്‍റെ പങ്കാളിത്തതോടെ നിയമ ലംഘനം കണ്ടെത്തുന്നതിനു പദ്ധതി ആവിഷ്ക്കരിച്ചത്. ഇതുപ്രകാരം നിയമ ലംഘനത്തിനു ചുമത്തുന്ന പിഴ സംഖ്യയുടെ പത്ത് ശതമാനം വിവരം അറിയിക്കുന്നവര്‍ക്ക് നല്‍കും.

വിസ കച്ചവടം, വിസകച്ചവടത്തിനു മധ്യവര്‍ത്തികളായി പ്രവർത്തിക്കുക, കൊടും ചുടില്‍ തുറസ്സായ സ്ഥലങ്ങളില്‍
തൊഴിലാളികളെ കൊണ്ടു ജോലി ചെയ്യിപ്പിക്കല്‍,തൊഴിലാളികള്‍ക്കു സുരക്ഷാ ക്രമീകരണം ഒരുക്കാതെ തൊഴിലെടുപ്പിക്കല്‍,സ്വദേശികള്‍ക്കു മാത്രമായി നിജപ്പെടുത്തിയ ജോലികളില്‍ വിദേശികളെ കൊണ്ട് ജോലി
ചെയ്യിപ്പിക്കല്‍, അനധികൃതമായി റിക്രൂട്ടുമെന്‍റ് സ്ഥാപനം നടത്തല്‍ തുടങ്ങിയ നിയമലംഘനങ്ങളെ കുറിച്ചെല്ലാം പൊതു
സമൂഹത്തിനു വിവരം നല്‍കാവുന്നതാണന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

saudi gift