ജിദ്ദ: സൗദിയില്‍ അര ലക്ഷത്തിലേറെ നിയമലംഘകര്‍ പിടിയില്‍. ഇഖമ, തൊഴില്‍ നിയമ ലംഘകരാണ് പിടിയിലായവര്‍.ഏഴുമാസത്തിനിടെ സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ അര ലക്ഷത്തിലേറെ നിയമ ലംഘകര്‍ പിടിയിലായതായി പ്രവിശ്യ പോലീസ് വ്യക്താവ് കേണല്‍ സിയാദ് അല്‍ റഖീത്തി അറിയിച്ചു.
ഇഖമ, തൊഴില്‍ നിയമ ലംഘകരാണ് പിടിയിലായവര്‍. വ്യാപാര സ്ഥാപനങ്ങളിലും നിര്‍മ്മാണ സ്ഥലങ്ങളിലും നിയമ ലംഘകര്‍ പാര്‍ത്തിരുന്ന സ്ഥലങ്ങളിലും നടത്തിയ പരിശോധനയില്‍ 57,019 പേരാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കാലയളവിലാണ് ഇത്രയും പേര് പിടിയിലായത്.
തുടര്‍ നടപടികള്‍ക്കായി പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പോലീസ് വ്യക്താവ് അറിയിച്ചു. നിയമ ലംഘകര്‍ക്കായുള്ള പരിശോധന തുടരുമെന്നും കേണല്‍ സിയാദ് അല്‍ റഖീത്തി പറഞ്ഞു.
