വിദേശികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് ഉപയോഗിച്ചു സൗദിയിലെ 110 സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കുന്നതിന് ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചു. 

12 ല്‍പരം വരുന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് ഇത്തരത്തില്‍ ഉപയോഗിക്കാം. നേരത്തെ പരിമിതമായ ആശുപത്രികളില്‍ മാത്രമായിരുന്നു വിദേശികള്‍ക്ക് ഈ സൗകര്യം ലഭിച്ചിരുന്നത്.

വിദേശികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളുട നിലവിലുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും നിലവാരം ഉയര്‍ത്താനും സാധ്യമാകുമെന്ന് മന്ത്രാലയം വിലയിരുത്തുന്നു. ജോലിക്കിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കു രാജ്യത്ത ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഏതു ആശുപത്രികളിലും ഡിസ്പന്‍സറികളിലും ചികിത്സ ലഭ്യമാക്കുന്നതിനു മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്.മികച്ച ചികിത്സ സൗകര്യമാണ് പുതിയ തീരുമാനത്തിലൂടെ വിദേശികള്‍ക്കു ലഭിക്കുക.

പുതിയ തീരുമാനം രാജ്യത്തെ ആയിരക്കണക്കിന് വിദേശികള്‍ക്കു ഗുണകരമാകും.