റിയാദ്: സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗത്തിന് സൗദിയില്‍ ശിക്ഷ കര്‍ശനമാക്കുന്നു. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരെ അപകീര്‍ത്തിപെടുത്തുന്നവര്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയും 5 ലക്ഷം റിയാല്‍ പിഴയും ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൗദിയില്‍ സോഷ്യല്‍ മീഡിയയിലൂടെയും മൊബൈല്‍ ഫോണ്‍ വഴിയും മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കു ഒരു വര്‍ഷം ജയില്‍ ശിക്ഷയും 5 ലക്ഷം റിയാലില്‍ കൂടാത്ത പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി മനുഷ്യാവകാശ സമിതി തലവന്‍ ഡോ. മുഫ് ലിഹ് അല്‍ ഖഹ്താനി അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കു അതിന്റെ പ്രത്യാഘാതത്തെ കുറിച്ച് അറിവുള്ളവര്‍ അല്ല. വിവിധ മേഘലകളില്‍ഉള്ള നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയ സ്ഥിരം ഉപയോഗിക്കുന്നവരാണ്. എന്നാല്‍ പലരും അതിലൂടെ സംഭവിക്കുന്ന നിയമ ലംഘനത്തെക്കുറിച്ചു ബോധവന്മാര്‍ അല്ല.

ഐടി കുറ്റകൃത്യങ്ങളെക്കുറിച്ചും അതിന്റെ ശിക്ഷാനടപടികളെ കുറിച്ചും ജനങ്ങള്‍ കൃത്യമായി ബോധവന്മാരാകേണ്ടതുണ്ടെന്നും ഡോ. മുഫ് ലിഹ് (Muflih) അല്‍ ഖഹ്താനി പറഞ്ഞു. ഐടി കുറ്റകൃത്യ നിയമം ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സൗദിയില്‍ പ്രാബല്യത്തില്‍ വന്നത്.