രാജ്യത്തെ സ്വകാര്യസ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കിയത് കിഴക്കന്‍ പ്രവിശ്യയിലാണ്. 19.7 ശതമാനമാണ് ഇവിടുത്തെ സ്വകാര്യസ്ഥാപനങ്ങളില്‍ സ്വദേശികളുടെ പ്രാതിനിധ്യം. റിയാദില്‍ 17.3 ശതമാനമാണ് സ്വദേശിവത്കരണം.
16.5 ശതമാനമുള്ള മക്ക പ്രവിശ്യായാണ് മൂന്നാം സ്ഥാനത്തുള്ളതെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ടു സൗദിയുടെ വിവിധ സ്ഥലങ്ങളിലുള്ള മൊബൈല്‍ ഫോണ്‍ കടകളില്‍ നടത്തിയ പരിശോധനകളില്‍ 533 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ മൊബൈല്‍ ഫോണ്‍ കടകളിലും അറ്റകുറ്റ പണി നടത്തുന്ന സ്ഥാപനങ്ങളിലും ജൂണ്‍ ആറു മുതല്‍ 50 ശതമാനം സ്വദേശി വത്കരണം നടപ്പാക്കിയിരിക്കണമെന്ന് മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് പലഭാഗങ്ങളിലുമായി വ്യാപകമായ പരിശോധനകളാണ് നടന്നത്. ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത് കിഴക്കന്‍ പ്രവിശ്യയിലാണ്.
നിശ്ചിത ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യുട്ടി തൊഴില്‍ സാമൂഹിക വികസന മന്ത്രി അഹമദ് അല്‍ ഹുമൈദാന്‍ പറഞ്ഞു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പരിശോദന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
