ഏഴു മാസത്തിനിടെ സൗദിയിൽ പിടിയിലായത് 11 ലക്ഷത്തിലേറെ നിയമലംഘകർ

റിയാദ്: ഏഴു മാസത്തിനിടെ സൗദിയിൽ പിടിയിലായത് 11 ലക്ഷത്തിലേറെ നിയമലംഘകർ. പൊതുമാപ്പ് കഴിഞ്ഞും രാജ്യത്തു തുടരുന്നവര്‍ക്കായുള്ള പരിശോധനകള്‍ തുടരുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനകളിലാണ് 1161293 നിയമലംഘകർ പിടിയിലായത്.

ഇതിൽ 859186 ഇഖാമ നിയമലംഘകരാണ്. 207189 പേർ തൊഴിൽ നിയമലംഘകരുമാണ്. അതിർത്തി സുരക്ഷാ നിയമം ലംഘിച്ചതിന് 94918 പേരെയും പിടികൂടി. രാജ്യത്തിന്‍റെ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച 16997 പേരും ഈ കാലയളവിൽ പിടിയിലായി. 

പിടിയിലായവരിൽ 9259 വിദേശികളാണ് വിചാരണ പൂർത്തിയാക്കുന്നതും കാത്തു ജയിലുകളിൽ കഴിയുന്നത്. പിടിയിലായ 305187 നിയമ ലംഘകരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.