പുറത്ത് പോകവേ മുന്‍പില്‍ കയറി നടന്ന ഭാര്യയെ സൗദി സ്വദേശി ഉപേക്ഷിച്ചു. പല തവണ ഭാര്യയോട് പുറകില്‍ നടക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഇതിന് തയ്യാറായില്ല. തന്നെ ധിക്കരിച്ചെന്നും മുന്‍പില്‍കയറി നടന്നെന്നും ആരോപിച്ച് ഇയാള്‍ ഭാര്യയില്‍ നിന്ന് വിവാഹ മോചനം നേടുകയായിരുന്നു.
സൗദി ദിനപത്രമായ അല്‍ വാട്ടനാണ് വാര്‍ത്ത പുറത്ത് വിട്ടത്. ചെറിയ കാര്യങ്ങള്‍ക്ക് സൗദിയില്‍ വിവാഹ മോചനം വര്‍ദ്ധിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാഹമോചനങ്ങള്‍ ഇല്ലാതാക്കാന്‍ പുതിയ തലമുറയ്ക്ക് ആരോഗ്യകരമായ അറിവുകളും കാഴ്ച്ചപ്പാടുകളും കുടുംബങ്ങള്‍ പകര്‍ന്ന് നല്‍കണമെന്ന് സൗദിയിലെ സാമൂഹിക നിരീക്ഷകന്‍ അഭിപ്രായപ്പെട്ടു.
