വ്യാജ മെഡിക്കൽ പരിശോധന കഴിഞ്ഞു സൗദിയിൽ എത്തുന്നവരുടെ എണ്ണം കൂടുന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാജ മെഡിക്കൽ പരിശോധന കഴിഞ്ഞു എത്തിയവരാണെന്നു കണ്ടെത്തിയാൽ ഇവരെ തിരിച്ചയക്കും. പിന്നീട് ഇവർക്കു സൗദിയിലേക്ക് വരുന്നതിനു നിരോധനവും ഏർപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
സ്വദേശത്തുനിന്നു വ്യാജ വൈദ്യ പരിശോധന സര്ട്ടിഫിക്കറ്റുകളുമായി എത്തുന്ന വിദേശികളുടെ എണ്ണം കൂടി വരുകയാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വന്തം നാടുകളില്നിന്നും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായെത്തുന്നവരില്‍ 49ശതമാനം പേരും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് മന്ത്രാലയം അറിയിച്ചു.
വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണെന്നു കണ്ടെത്തിയാൽ ഇവരെ തിരിച്ചയക്കും. പിന്നീട് ഇവര്‍ക്ക് സൗദിയിലേക്ക് വരുന്നതിനു നിരോധനവും ഏർപ്പെടുത്തും.
രാജ്യത്ത് എത്തിയ ശേഷം നടത്തുന്ന മെഡിക്കല്‍ പരിശോധനയില്എന്തെങ്കിലും സാംക്രമിക രോഗം കണ്ടെതുന്നവർക്കു ഇഖാമ അനുവദിക്കില്ല. ഒപ്പം ഈ വിവരങ്ങള്‍ വാസാതിനെയും സ്പോൺസറെയും അറിയിക്കുകയും ചെയ്യും.
ഹെപ്പറ്റയിറ്റിസ് ബീ, ഹെപ്പറ്റയിറ്റിസ് സി എന്നീ രോഗങ്ങള്കണ്ടെത്തിയാല്ഉടനെതന്നെ ഇവരെ തിരിച്ചയക്കും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ഇത്തരത്തിൽ വ്യാജ മെഡിക്കൽ പരിശോധന കഴിഞ്ഞു എത്തിയവരെ നേരത്തെ നാടുകടത്തിയിരുന്നു.
