Asianet News MalayalamAsianet News Malayalam

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ വേതന സുരക്ഷാ പദ്ധതിയില്‍

saudi new home workers policy
Author
First Published Dec 11, 2017, 12:03 AM IST

റിയാദ്: സൗദിയില്‍ ഹൗസ് ഡ്രൈവര്‍, മറ്റു വീട്ടുജോലിക്കാര്‍ തുടങ്ങിയ ഗാര്‍ഹിക തൊഴിലാളികളും വേതന സുരക്ഷാ പദ്ധതിയില്‍. പുതിയ വിസകളില്‍ സൗദിയിലെത്തുന്ന മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇന്നലെ മുതല്‍ വേതന സുരക്ഷാ പദ്ധതി നിര്‍ബന്ധമാക്കി. മറ്റു തൊഴിലാളികളെ വേതന സുരക്ഷാ പദ്ധതിയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു.

തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് തന്നെ നല്‍കുകയെന്നതാണ് വേതന സുരക്ഷാ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനായി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിനുള്ള പ്രീ പെയ്‌ഡ്‌ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് മന്ത്രാലയം തുടക്കം കുറിച്ചു. പ്രീ പെയ്‌ഡ്‌ കാര്‍ഡുകള്‍ വഴി ശമ്പളം ഗാര്‍ഹിക തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്യുന്ന പദ്ധതിയാണിത്.

തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios