താഴ്ന്ന വരുമാനമുള്ളവര്‍ക്ക് ആശ്വാസവുമായി ദുബായ് ഗവണ്മെന്റ്. വീട്ടുവാടക കുത്തനെ ഉയരുന്ന ദുബായില്കുറഞ്ഞ വരുമാനക്കാര്ക്കായി പ്രത്യേക താമസ സൗകര്യങ്ങള്ഒരുക്കാനാണ് തീരുമാനം. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്ബിന്മുഹമ്മദ് ബിന്റാഷിദ് അല്മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വെവ്വേറെ പാര്‍പ്പിട പദ്ധതികള്‍ നടപ്പിലാക്കാനാണ് തീരുമാനം.
സ്വദേശികള്‍ക്ക് മാത്രമല്ല തൊഴിലാളികളായി വിദേശികള്ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വെവ്വേറെ പദ്ധതികള്‍ നടപ്പിലാക്കാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി പുതിയ വീടുകള്‍ നിര്‍മ്മിക്കും. ഒപ്പം നിലവിലുള്ള കെട്ടിടങ്ങള്‍ നവീകരിച്ച് ഉപയോഗിക്കാനും പദ്ധതിയുണ്ട്. വിവിധ റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി ചേര്‍ന്നാണ് കുറഞ്ഞ വരുമാനക്കാര്‍ക്കായി താമസ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക.
കുടുംബത്തിന്റെ വരുമാനം, കുടുംബങ്ങളുടെ അടിയന്തര സാഹചര്യം, പൊതുസമൂഹത്തിനുണ്ടാകുന്ന നേട്ടം എന്നിവയെല്ലാം പരിഗണിച്ചായിരിക്കും ഓരോ കുടുംബത്തേയും തെരഞ്ഞെടുക്കുക. സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി വര്‍ക്ക് ടീം എന്ന പേരില്‍ പുതിയ സംഘത്തിന് രൂപം നല്‍കാനും ശൈഖ് ഹംദാന്ബിന്മുഹമ്മദ് ബിന്റാഷിദ് അല്മക്തൂം നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
