റിയാദ്: സൗദിയില്‍ വാഹനം ഓടിക്കുമ്പോള്‍ നിശ്ചിത വേഗപരിധി പാലിച്ചില്ലെങ്കില്‍ പിഴ. 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കുന്ന അതിനൂതന സാങ്കേതിക സംവിധാനം ട്രാഫിക് വിഭാഗത്തിന്റെ വാഹനങ്ങളില്‍ സ്ഥാപിച്ചതായും അധികൃതര്‍ അറിയിച്ചു.

സിഗ്നല്‍ മറികടക്കുന്നതും അമിത വേഗതയും അനായാസം കണ്ടെത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വാഹനത്തിനക്കു നടക്കുന്ന നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിന് സഹായിക്കുന്ന ക്യാമറകളും ട്രാഫിക് അതോറിട്ടി പരീക്ഷണാടിസ്ഥാനത്തില്‍ പ്രധാന നഗരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍ അനുവദിക്കുന്നതിനുള്ള നിയമങ്ങളിലും നടപടികളിലും മാറ്റം ഉണ്ടാകും.

നിലവിലുള്ള എല്ലാ ട്രാഫിക് നിയമ ലംഘനങ്ങളുടെയും പിഴയുള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ പരിഷ്‌കരിക്കുമെന്ന് ട്രാഫിക് വിഭാഗം നേരത്തെ അറിയിച്ചിരുന്നു.
കൂടാതെ രാജ്യത്തെ പല റോഡുകളിലും നിലവിലുള്ള വേഗപരിധിയും പുനര്‍നിശ്ചയം നടത്തുമെന്നും അറിയിച്ചിരുന്നു.