റിയാദ്: സൗദിയിൽ എണ്ണ കരുതല്‍ ശേഖരം 266 ബില്യൺ ബാരലായി ഉയർന്നു. അതേസമയം പ്രതിദിന ആഭ്യന്തര എണ്ണ ഉപഭോഗം 30 ലക്ഷം ബാരലായി ഉയർന്നിട്ടുണ്ട്. സൗദി അറേബ്യയിൽ അതേ നിലയിൽ എണ്ണ ഉൽപ്പാദനം തുടരുന്ന പക്ഷം 70 വർഷത്തെ ഉൽപ്പാദനത്തിനു മതിയായ എണ്ണ ശേഖരം രാജ്യത്തുളളതായി അധികൃതർ അറിയിച്ചു.
എണ്ണ കരുതൽ ശേഖരം 266 ബില്യൺ ബാരലായി വർദ്ധിപ്പിക്കുന്നതിന് സൗദി അറേബ്യക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ പ്രതിദിനം 10.2 ദശലക്ഷം ബാരലൽ എന്ന തോതിലാണ് രാജ്യത്തെ എണ്ണ ഉൽപ്പാദനം. 1987 ൽ രാജ്യത്തെ എണ്ണ കരുതൽ ശേഖരം 170 ബില്യൺ ബാരലായിരുന്നു.
1989 ൽ ഇതു 260 ബില്യൺ ബാരലായി ഉയർന്നു. പുതിയ എണ്ണപ്പാടങ്ങൾ കണ്ടെത്തിയതും നിലവിലെ എണ്ണപ്പാടങ്ങൾ
ഉൽപ്പാദനം വർദ്ധിപ്പിച്ചതും എണ്ണയുടെ കരുതൽ ശേഖരം വർദ്ധിക്കാൻ കാരണമായി. പ്രതിദിന ആഭ്യന്തര എണ്ണ ഉപഭോഗം 30 ലക്ഷം ബാരലായും ഉയർന്നിട്ടുണ്ട്.
