സൗദിയില്‍ മഴക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. അതേസമയം സല്‍മാന്‍ രാജാവിന്റെ ഉത്തരവ് അനുസരിച്ച് സൗദിയുടെ മുഴുവന്‍ ഭാഗങ്ങളിലും ഇന്ന് മഴക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വരും ദിവസങ്ങളില്‍ സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും കാലാവസ്ഥാ മാറ്റത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗമാണ് അറിയിച്ചത്. ഉത്തര, പശ്ചിമ മധ്യ മേഖലകളില്‍ താപനില ഉയരുകയും മണിക്കൂറില്‍ 55 കിലോ മീറ്ററിലേറെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇത് ശക്തമായ പൊടിക്കാറ്റിന് ഇടയാക്കും.

അതേസമയം സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം സൗദിയുടെ മുഴുവന്‍ ഭാഗങ്ങളിലും ഇന്ന് മഴക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടന്നു. വിവിധ പള്ളികളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമായിട്ടായിരുന്നു പ്രാര്‍ത്ഥന. ഒപ്പം രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും കോളേജുകളിലും മഴക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന നടന്നു.