Asianet News MalayalamAsianet News Malayalam

ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ സൗദി കിരീടവകാശിയും

  • മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍
  • ഫോര്‍ബ്സ് ബിസിനസ്സ് മാഗസിന്‍ പുറത്തു വിട്ട പട്ടികയില്‍ എട്ടാം സ്ഥാനക്കാരന്‍
Saudi prince mohammed bin salman in forbes magazine list

സൗദി: ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ സൗദി കിരീടവകാശിയും സ്ഥാനം പിടിച്ചു. അമേരിക്കയിലെ ഫോര്‍ബ്സ് ബിസിനസ്സ് മാഗസിന്‍ പുറത്തു വിട്ട പട്ടികയില്‍ എട്ടാം സ്ഥാനക്കാരനായിട്ടാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ തെരഞ്ഞെടുത്തത്. അഴിമതിക്കെതിരേയുള്ള ശക്തമായ പോരാട്ടം, രാജ്യത്ത് നടപ്പിലാക്കുന്ന വൻ വികസന പദ്ധതി തുടങ്ങി രാജ്യത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ്  കിരീടവകാശി  മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനു ലോക ശ്രദ്ധ നേടിക്കൊടുത്തത്.

കൂടാതെ രാജ്യത്തു നടപ്പിലാക്കുന്ന സാമൂഹ്യ പരിഷ്ക്കരണങ്ങൾ അടക്കം പല വിഷയങ്ങളും കിരീടവകാശിയെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിൽ ഇടം നേടിക്കൊടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അറബ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒന്നാമനായും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേരത്തെ ശ്രദ്ദ നേടിയിരുന്നു. ചൈനയുടെ പ്രസിഡണ്ട് ഷി ജിങ്‌പിങ് ആണ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിർ പുട്ടിന്‍ രണ്ടാം സ്ഥാനത്തും അമേരിക്കന്‍ പ്രസിഡണ്ട്. ഡൊണാള്‍ഡ് ട്രംബ് മൂന്നാം സ്ഥാനത്തും സ്ഥാനം പിടിച്ചു.  

Follow Us:
Download App:
  • android
  • ios