സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ അഞ്ച് ദിവസം കൊണ്ട് പെയ്തത് ഒന്നര വര്‍ഷം കൊണ്ട് ലഭിക്കേണ്ട മഴയായിരുന്നുവെന്ന് കിഴക്കന്‍ പ്രവിശ്യാ നഗരസഭ അറിയിച്ചു. ശക്തമായി പെയ്ത മഴയിൽ വെള്ളക്കെട്ടായ റോഡുകളില്‍ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നുമെല്ലാം വെള്ളം നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് നഗരസഭയും അധികൃതരും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വൈകുന്നേരം വരെ പെയ്ത ശക്തമായ മഴയിൽ 57,60,000 കുബിക് മീറ്റര്‍ മഴ വെള്ളമാണ് ദമ്മാമില്‍ നിന്നും കടലിലേക്കു ഒഴുകിയതെന്ന് നഗരസഭ വക്താവ് മുഹമ്മദ് അല്‍ സ്വഫ്‌യാന്‍ പറഞ്ഞു.

ശക്തമായി പെയ്ത മഴയിൽ വെള്ളക്കെട്ടായ റോഡുകളില്‍ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നുമല്ലാം വെള്ളം നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് നഗരസഭയും ബലദിയ്യ അധികൃതരും.

തുടർച്ചയായി പെയ്ത ശക്തമായ മഴയ്ക്ക് ശേഷം കിഴക്കൻ പ്രവിശ്യയിൽ ഇന്ന് പ്രസന്നമായ കാലാവസ്ഥയാണ് അനുഭപ്പെട്ടത്. അതേസമയം കിഴക്കന്‍ പ്രവിശ്യയുള്‍പ്പെടെ സൗദിയുടെ പലഭാഗങ്ങളിലും പൊടിക്കാറ്റടിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.