റിയാദ്: സൗദിയില്‍ സ്‌കൂളുകള്‍ അമിത ഫീസ ഈടാക്കുന്നത് അനുവദിക്കില്ലെന്നു വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഫീസ് വാങ്ങിച്ചെങ്കില്‍ അവ തിരിച്ചു നല്‍കിയിരിക്കണം. ഏതെങ്കിലും സ്‌കൂളുകള്‍ ഇത്തരത്തില്‍ ഫീസ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അതു നിര്‍ത്തലാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കി.

വിവിധ കാരണങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളില്‍നിന്ന് അമിത ഫീസ് ഈടാക്കാന്‍ പാടില്ലെന്നു വിദ്യഭ്യാസ മന്ത്രാലയം സ്വകാര്യ സ്‌കൂളുകളോടും ഇന്റര്‍നാഷണല്‍ സ്‌കൂളുകളോടും നിര്‍ദേശിച്ചു. വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ഫീസില്‍ കൃത്യത വരുത്തണമെന്നും അമിത ഫീസ് ഈടാക്കാന്‍ പാടില്ലന്നുമാണു നിര്‍ദ്ദേശം.
നിയമ പ്രാകാരമുള്ള ഫീസ് വിവരം രേഖാമൂലം രക്ഷിതാക്കള്‍ക്കു നല്‍കിയിരിക്കണം. ഫീസുകള്‍ ഘടുക്കളായി നല്‍കുന്ന വിവരം ഉള്‍കൊള്ളിച്ച വ്യക്തമായ വിവരം അദ്ധ്യയന വര്‍ഷാരംഭത്തില്‍ത്തന്നെ രക്ഷിതാക്കള്‍ക്കു നല്‍കിയിരക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

അദ്ധ്യയന വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പ് വിദ്യാര്‍ഥി ടിസി വാങ്ങിച്ചു പോവുകയാണെങ്കില്‍ അടച്ച ഫീസ് സംഖ്യയുടെ വിവരം, വിദ്യാര്‍ഥിക്കു തിരിച്ചു ലഭിക്കേണ്ട തുക തുടങ്ങിയ വിവരങ്ങളെല്ലാം രക്ഷിതാക്കള്‍ക്കു നല്‍കിയിരിക്കണം. ഫീസ് ഉയര്‍ത്തുന്നതിനു മുമ്പ് മന്ത്രാലയത്തില്‍ നിന്നും അനുമതി നേടിയിരിക്കണം. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഫീസ് വാങ്ങിച്ചെങ്കില്‍ അവ തിരിച്ചു നല്‍കിയിരിക്കണം.

ഏതെങ്കിലും സ്‌കൂളുകള്‍ ഇത്തരത്തില്‍ ഫീസ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അതു നിര്‍ത്തലാക്കും. മന്ത്രാലയം നിശ്ചയിച്ചതില്‍ കൂടുതല്‍ ഫീസ് ഈടാക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സ്കൂകൂളുകളുടെ സൗകര്യം. പഠന നിലവാരം, വിദ്യാര്‍ഥികളുടെ അച്ചടക്കം, സ്വദേശിവത്കരണം തുടങ്ങിയ വ്യവസ്ഥകള്‍ക്കു വിധേയമായാണു ഫീസ് വര്‍ധനയ്ക്കു മന്ത്രാലയം അംഗീകാരം നല്‍കുക.