ഫിഫ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
മോസ്കോ: ലോകകപ്പ് കളിക്കുന്ന സൗദി ടീം സഞ്ചരിച്ച വിമാനത്തിൽ തീ പിടുത്തമുണ്ടായതായി റിപ്പോർട്ട്. ഉറുഗ്വേയ്ക്കെതിരായ മത്സരത്തിനായി റൊസ്തോവൊണിലേക്ക് വരുമ്പോഴായിരുന്നു വിമാനത്തിന് തീ പിടിച്ചതെന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. എന്നാൽ ആശങ്ക വേണ്ടെന്നും ടീം അംഗങ്ങൾ സുരക്ഷിതരാണെന്നും സൗദി ഫട്ബോൾ അസോസിയേഷൻ അറിയിച്ചു.
അതേസമയം വിമാനത്തിൽ പക്ഷി ഇടിച്ചതാണ് പ്രശ്നമായതെന്നും തീ പിടുത്തം ഉണ്ടായിട്ടില്ലെന്നുമാണ് വിമാനക്കമ്പനി പറയുന്നത്. എന്നാല് അറബ് മാധ്യമങ്ങളടക്കം വിമാനത്തിന്റെ അപകട ദൃശ്യങ്ങള് പുറത്തുവിട്ടു. ഫിഫ അധികൃതര് ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റഷ്യന് ലോകകപ്പിന്റെ നിറം കെടുത്തുന്നതാണ് പുതിയ വിവാദം.
