റൊട്ടിക്കും ധാന്യങ്ങള്‍ക്കും ഗവണ്മെന്റ് നല്കി വരുന്ന സബ്‍സിഡി നിര്‍ത്താലാക്കില്ലെന്ന് സൗദി. റൊട്ടിയുടെ വിലയിലോ തൂക്കതിലോ മാറ്റം വരുത്തിയാല്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കച്ചവടക്കാര്‍ക്ക് കൃഷി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

മൈദയുടെയും റൊട്ടിയുടെയും സബ്സിഡി എടുത്തു കളയുമെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് സൗദി കൃഷിമന്ത്രാലയത്തിന്റെ വിശദീകരണം. സബ്സിഡി എടുത്തു കളയുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് പറഞ്ഞ മന്ത്രാലയം ഇതുവരെ തുടര്ന്ന് വന്ന നിരക്കിനു തന്നെ റൊട്ടിയും മൈതയും വില്ക്കണമെന്ന് നിര്ദേശം നല്കി. ഉപഭോക്താക്കള്ക്ക് നല്കി വരുന്ന റൊട്ടിയുടെ എണ്ണത്തിലോ തൂക്കതിലോ കുറവ് വരുത്താന്പാടില്ല. ഇത് പാലിക്കാത്ത കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി. പിടിക്കപ്പെടുന്ന വ്യാപാരികള്ക്ക് അഞ്ഞൂറു മുതല്‍ മൂവായിരം വരെ റിയാല്‍ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴസംഖ്യ കൂടും.

റൊട്ടി പാഴാക്കി കളയുന്ന കച്ചവടക്കാര്‍ക്ക് പിഴ ചുമത്താന്‍ കഴിഞ്ഞ ഒക്ടോബറില്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഒരു റിയാലിന് 510 ഗ്രാമില്‍ കുറയാത്ത കുബ്ബൂസ് എന്നറിയപ്പെടുന്ന റൊട്ടി വില്ക്കണം എന്നാണു നിര്‍ദ്ദേശം. കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷമായി ഇതു തുടരുന്നു. ചുരുങ്ങിയ നിരക്കില്‍ റൊട്ടി ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ വലിയ തോതിലുള്ള സബ്‍സിഡിയാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്.

സബ്‍സിഡി എടുത്തുകളയുമെന്ന് പ്രചരിപ്പിച്ചു പല കച്ചവടക്കാരും റൊട്ടിയുടെ എണ്ണമോ തൂക്കമോ കുറച്ചിരുന്നു. ഇതിനെതിരെ മുന്നറിയിപ്പ് നല്കിയ മന്ത്രാലയം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപാര കേന്ദ്രങ്ങളില്പരിശോധന ശക്തമാക്കി. നിര്മാണ ചെലവ് വര്ധിച്ച സാഹചര്യത്തില്റൊട്ടിയുടെ വില വര്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു ആയിരത്തിലധികം ബേക്കറി ഉടമകള്അധികൃതര്ക്ക് നിവേദനം നല്കിയിരുന്നു. ഇത് അംഗീകരിച്ചിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതല്റൊട്ടി വിറ്റഴിക്കപ്പെടുന്നത് സൌദിയിലാണ്. രാജ്യത്തെ ഉത്പാദനത്തിനു പുറമേ ധാന്യം ഇറക്കുമതി ചെയ്താണ് വിപണിയിലെത്തുന്നത്. കഴിഞ്ഞ വര്ഷം മാത്രം മുപ്പത് ലക്ഷം ടണ്മൈത ഇറക്കുമതി ചെയ്തു. സൗദിയില്ഒരാള്ഒരു ദിവസം ശരാശരി 235 ഗ്രാം റൊട്ടിയോ മറ്റു ഗോതമ്പ് ഉല്പ്പന്നങ്ങളോ കഴിക്കുന്നതായാണ് കണക്ക്.