ഫോൺ കോളുകൾ സ്വീകരിക്കുന്നതിനും വിളിക്കുന്നതിനും മാത്രമല്ല സ്വിച്ച് ഓഫ് ചെയ്ത മൊബൈൽ ഫോൺ ഡ്രൈവിംഗിനിടെ കയ്യിൽ എടുത്താലും ഗതാഗത നിയമ ലംഘനം രേഖപ്പെടുത്തി പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് ഡയറക്റ്ററേറ്റ് വ്യക്താവ് കേണൽ താരിഖ് അൽ റാബിയൻ പറഞ്ഞു. ഫോൺ കോളുകൾ സ്വീകരിക്കുന്നതിനും വിളിക്കുന്നതിനും മാത്രമല്ല സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനും ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമ ലംഘനമാണ്.
ഡ്രൈവിംഗിനിടെ ഏതു ആവശ്യങ്ങൾക്കും മൊബൈൽ ഫോൺ കയ്യിൽ എടുക്കുന്നത് നിയമലംഘനമാണെന്നു താരിഖ് അൽ റാബിയൻ പറഞ്ഞു. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 150 റിയാൽ മുതൽ 300റിയാൽ വരെയാണ് പിഴ. നിയമലംഘനം രജിസ്റ്റർ ചെയ്ത് ഒരുമാസത്തിനകമാണെങ്കിൽ 150 റിയാലും ഒരുമാസം കഴിഞ്ഞാണെങ്കിൽ 300 റിയാലുമാണ് പിഴയായി അടക്കേണ്ടത്. ആവർത്തിച്ചു നിയമലംഘനം നടത്തുന്നവർക്കും പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയവർക്കും പിഴക്കുപുറമെ 24 മണിക്കൂർ തടവും ലഭിക്കും.
