റിയാദിലെ കിംഗ് അബ്ദുല്ലാ ധനകാര്യ സെന്റര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യവും ഏര്‍പ്പെടുത്തുമെന്ന് ടുറിസം പുരാവസ്തു അതോറിറ്റി അറിയിച്ചു. സൗദി വിഷന്‍ 2030 ന്റെ പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു രാജ്യത്തെ ചരിത്ര പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനു രാജ്യത്തിന്റെ വാതായനം തുറന്നു കൊടുക്കുക എന്നത്. അതിനാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഞ്ചാരികള്‍ക്കായി ഉടന്‍ തന്നെ റുറിസ്റ്റ് വിസകള്‍ നല്‍കി തുടങ്ങുമെന്ന് സൗദി ടുറിസം പുരാവസ്തു അതോറിറ്റി അറിയിച്ചു.