അര്‍ഹരായ തടവ് പുള്ളികളെ റമദാനില്‍ മോചിപ്പിക്കും. ചാട്ടയടി വിധിക്കപ്പെട്ടവര്‍ക്കും, കൂടോത്രം, മനുഷ്യക്കടത്ത്, ബാലപീഡനം, രഹസ്യ വിവരങ്ങള്‍ ചോര്‍ത്തല്‍, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളില്‍ തടവ്ശിക്ഷ അനുഭവിക്കുന്നവര്‍ക്കും പൊതുമാപ്പ് ലഭിക്കില്ല
റിയാദ്: റമദാനില് സൗദിയിലെ ജയിലുകളില് കഴിയുന്ന നിരവധി തടവുകാരെ മോചിപ്പിക്കും. വിദേശികള് ഉള്പ്പെടെയുള്ളവര്ക്ക് ഈ പൊതുമാപ്പ് ആനുകൂല്യം ലഭിക്കുമെന്ന് ബന്ധപ്പെട്ടവര് അറിയിച്ചു.വിശുദ്ധ റമദാനില് പൊതുമാപ്പ് ലഭിക്കുന്ന തടവ് പുള്ളികളുടെ പട്ടിക തയ്യാറാക്കാന് ആരംഭിച്ചതായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ചു കൊണ്ട് പ്രമുഖ അറബ് പത്രം റിപ്പോര്ട്ട് ചെയ്തു.
ഗവര്ണറേറ്റ്, നിയമ മന്ത്രാലയം തുടങ്ങിയ വകുപ്പുകളാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. അര്ഹരായ തടവ് പുള്ളികളെ റമദാനില് മോചിപ്പിക്കും. ചാട്ടയടി വിധിക്കപ്പെട്ടവര്ക്കും, കൂടോത്രം, മനുഷ്യക്കടത്ത്, ബാലപീഡനം, രഹസ്യ വിവരങ്ങള് ചോര്ത്തല്, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളില് തടവ്ശിക്ഷ അനുഭവിക്കുന്നവര്ക്കും പൊതുമാപ്പ് ലഭിക്കില്ല. തടവ് ശിക്ഷയുടെ പകുതി അനുഭവിച്ചവര്ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.
നഷ്ടപരിഹാരത്തുക നല്കാന് കഴിയാതെ തടവില് കഴിയുന്ന സൌദികളുടെ സാമ്പത്തിക ബാധ്യത ഗവണ്മെന്റ് ഏറ്റെടുത്ത് പെട്ടെന്ന് മോചിപ്പിക്കും. ജയിലില് കഴിയുന്ന വിദേശികളുടെ അഞ്ച് ലക്ഷത്തില് താഴെ സൗദി റിയാലിന്റെ ബാധ്യത മാത്രമേ സര്ക്കാര് ഏറ്റെടുക്കുകയുള്ളൂ. അഞ്ച് ലക്ഷത്തില് കൂടുതല് ബാധ്യത ഉള്ളവരും, അത് അടയ്ക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തവരുമായ വിദേശികളുടെ കേസ് വീണ്ടും കോടതി പരിഗണിക്കും. നഷ്ടപരിഹാര തുകയ്ക്ക് പകരം തടവ് ശിക്ഷ നല്കി ഇവരെ നാടു കടത്താനാണ് നീക്കമെന്നും റിപ്പോര്ട്ട് പറയുന്നു.
