റിയാദ്: സൗദിയിലെ ഹൈവേകളില്‍ വാഹനങ്ങളുടെ വേഗപരിധി ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് വേഗപരിധിയില്‍ മാറ്റം വരുത്താന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയത്.

അമിത വേഗത കണ്ടെത്താന്‍ റോഡുകളില്‍ സ്ഥാപിച്ച സാഹിര്‍ ക്യാമറകളില്‍ രേഖപ്പെടുത്തുന്ന വേഗപരിധിയാണ് സൗദി ട്രാഫിക് വിഭാഗം ഭേദഗതി ചെയ്യാന്‍ പോകുന്നത്. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വേഗ പരിധി ഭേദഗതി ചെയ്യുന്നത്. ഇതിനായി ട്രാഫിക് വകുപ്പിന്റെ ടെക്‌നിക്കല്‍ വിഭാഗം ഓരോ മേഖലയിലും എത്ര വേഗപരിധിയാണ് നിശ്ചയിക്കേണ്ടതെന്ന് പഠനം നടത്തും. ഇതിന്റെ അടിസ്ഥാനത്തിലാണ് വേഗപരിധി ഭേദഗതി ചെയ്യുന്നത്. തുടര്‍ന്ന് ഹൈവേകളില്‍ സ്ഥാപിച്ച മുന്നറിയിപ്പ് ബോഡുകളിലും മാറ്റം വരുത്തും. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് വേഗപരിധിയില്‍ മാറ്റം വരുത്താന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയത്. നിലവില്‍ ഹൈവേകളിലെ പരമാവധി വേഗം 120 കിലോ മീറ്റര്‍ ആണ്.