റിയാദ്: സൗദിയില്‍ വിദേശികളായ ദന്തല്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തി വെച്ചു. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപടി.
വിദേശികളായ ദന്തല്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിറുത്തി വെച്ചതായി സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയമാണ് അറിയിച്ചത്.
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ നടപടി. യോഗ്യത നേടി പുറത്തിറങ്ങുന്ന സ്വദേശി യുവതി യുവാക്കള്‍ക്കു ഈ മേഖലയില്‍ അവസരങ്ങള്‍ നല്‍കുന്നതിനു വേണ്ടിയാണ് വിദേശികളുടെ റിക്രുട്ട്‌മെന്റ് നിറുത്തി വെക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശികള്‍ക്ക് അവസരം നല്‍കുന്നതിനായാണ് വിദേശികളായ ദന്തല്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിറുത്തി വെക്കുന്നത്. സൗദി ആരോഗ്യമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണ പദ്ധതിക്ക് ഈ വര്‍ഷം തുടക്കം കുറിക്കുമെന്ന് നേരത്തെ തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ അറിയിച്ചിരുന്നു.
