സൗദി: വനിതാവല്‍ക്കരണം മൂന്നാംഘട്ടത്തിനു സൗദിയിൽ അടുത്ത ആഴ്ച മുതല്‍ തുടക്കമാകും. സ്വകാര്യമേഖലയിലെ വിവിധ സ്ഥാപനങ്ങളില്‍ വനിതാവല്‍ക്കരണം നടപ്പാക്കുന്നതിന്‍റെ മൂന്നാം ഘട്ടം ഈ മാസം 21നു തുടങ്ങുമെന്ന് തൊഴില്‍ സാമുഹ്യക്ഷേമ മന്ത്രാലയം ആണ് അറയിച്ചത്. വനിതകളുടെ ചെരിപ്പുകളും ബാഗുകളും സുഗന്ധ ദ്രവ്യങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾ, കുട്ടികൾക്കും അമ്മമാര്‍ക്കും വേണ്ട വിവിധ വസ്തുക്കള്‍ വില്‍ക്കുന്ന കടകൾ, വനിതകൾക്കുള്ള റെഡിമെയ്ഡ് വസ്ത്ര വിൽപ്പന ശാലകൾ എന്നിവിടങ്ങളിലാണ് മൂന്നാംഘട്ടമായി വനിതാവല്‍ക്കരണം നടപ്പിലാക്കാൻ പദ്ദതി തയ്യാറാക്കിയിരിക്കുന്നത്.

ഒന്നാം ഘട്ടത്തില്‍ വനിതകളുടെ സൗന്ദര്യവർദ്ധക വസ്തുക്കള്‍, പർദ്ദ, വിവാഹ വസ്ത്രങ്ങള്‍ തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലാണ് വനിതാവല്‍ക്കരണം നടപ്പിലാക്കിയിരുന്നത്. ഫര്‍ണീച്ചറുകള്‍, പാത്രങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളിലും വനിതാവല്‍ക്കരണം നടപ്പാക്കുമെന്ന് നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു. 

സ്വദേശി വനിതകളുടെ തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനായാണ് കൂടുതൽ മേഖലകൾ വനിതാവല്‍ക്കരിക്കുന്നത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകൾക്കായി വിവിധ ആനുകൂല്യങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. സൗദിയില്‍ തൊഴിലില്ലായ്മ ഏറ്റവും കുടുതല്‍ പുരുഷന്മാരെ അപേക്ഷിച്ച് വനതികളിലാണെന്ന് സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. 

.