റിയാദ്: വനിതകളെ വീണ്ടും സന്തോഷിപ്പിച്ച് സൗദി അറേബ്യ. സ്ത്രീകള്‍ക്ക് ഇനി മുതല്‍ റസ്‌റ്റോറന്റുകളിലും ജോലി ചെയ്യാമെന്നാണ് സൗദി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന പുതിയ തീരുമാനം. ജൂണ്‍ മുതല്‍ രാജ്യത്ത് ടാക്‌സി ഡ്രൈവര്‍മാരായി സൗദി സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം.

പദ്ധതിയുടെ ട്രയലിന്‍റെ ഭാഗമായി 16 റസ്‌റ്റോറന്റകളില്‍ സ്ത്രീകളെ ജോലിക്ക് നിയമിക്കും. ആദ്യഘട്ടത്തില്‍ സ്വദേശി വനിതകളെയാകും 16 റസ്‌റ്റോറന്‍റുകളിലേക്ക് നിയമിക്കുക. കൂടുതല്‍ സ്ത്രീകളെ ഈ മേഖലയില്‍ നിയമിക്കാനായി റസ്‌റ്റോറന്‍റ് ഉടമകളുമായി ചര്‍ച്ച നടത്തും.

അടുത്തിടെ പരമ്പരഗതമായി തുടര്‍ന്നു പോകുന്ന സ്ത്രീവിലക്കുകളില്‍ വലിയ മാറ്റം സൗദി വരുത്തുന്നുണ്ട്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാര്‍. കായിക വേദികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുകയും ചെയ്തു.