ജിദ്ദ: സൗദിയില്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. വിദേശികളെ ആശ്രയിക്കുന്നത് കുറച്ച്,പരമാവധി സ്വദേശികളെ നിയമിക്കാനാണ് തൊഴില്‍, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ പുതിയ പദ്ദതി. വിഷന്‍ 2030ന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ എഴുപതിനായിരം പേര്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് പദ്ദതി തയ്യാറാക്കി.

സൗദി തൊഴില്‍ വിപണിക്കുതകും വിധം എട്ട് ലക്ഷം സ്വദേശി യുവതി യുവക്കള്‍ക്ക് വിവിധ ജോലികളില്‍ വിഷന്‍ 2030 ന്റെ ഭാഗമായി പരിശീലനം നല്‍കാനും പദ്ദതിയുണ്ട്.സ്വദേശികളില്‍ 75 ശതമാനം പേരും 25 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ഇത് കണക്കിലെടുത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സ്ഷ്‌ടിക്കേണ്ടുതുണ്ട്. രാജ്യത്ത് ഒരു കോടിയില്‍ പരം വിദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

വിദേശികളെ ആശ്രയിക്കുന്നത് കുറച്ച് പകരം സ്വദേശികളെ നിയമിക്കാനാണ് തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ മന്ത്രാലയങ്ങള്‍ പദ്ദതി തയ്യാറാക്കിയിട്ടുള്ളത്.അനധികൃ തൊഴിലാളികളെ ഒഴിവാക്കി തൊഴില്‍ വിപണി പൂര്‍ണമായും നിയമ പരമാക്കുകയും സ്വദേശികള്‍ക്ക് കുടുതല്‍ അവസരം കണ്ടെത്താനുമാണ് പദ്ദതി.ഈ ലക്ഷ്യം കണക്കിലെടുത്ത് കൂടുതല്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. അലി നാസിര്‍ അല്‍ ഗഫീസ് പറഞ്ഞു.