കൊല്ലം: സി.പി.എമ്മുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ എസ്.ഡി.പി.ഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. പകരം സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

ചവറയില്‍ സി.പി.എം-എസ്.ഡി.പിഐ ജാഥകള്‍ കടന്നുപോകുന്നതിനിടെയാണ് സംഘഷര്‍മുണ്ടായത്. കണ്ടാലറിയാവുന്ന ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ആരോപിച്ച് ചവറയില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.