ദില്ലി: കടൽകൊല കേസിൽ അന്താരാഷ്ട്ര കോടതിയിലെ നടപടികൾ പൂര്‍ത്തിയാകുന്നതുവരെ പ്രതിയായ മാസിമിലാനോ ലാത്തോറേക്ക് ഇറ്റലിയിൽ തങ്ങാൻ സുപ്രീംകോടതി അനുമതി നൽകി. ഇറ്റലിയുടെ അപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം. ഇറ്റലിയുടെ അപേക്ഷയെ കേന്ദ്ര സര്‍ക്കാരും എതിര്‍ത്തില്ല.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് മാസിമിലാനോ ലാത്തോറേക്ക് നേരത്തെ ഇറ്റലിയിലേക്ക് പോകാൻ കോടതി അനുമതി നൽകിയത്. പിന്നീട് പലതവണ കോടതി സമയം നീട്ടിനൽകുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സാൽവത്തോറെ ജിറോണും ഇറ്റലിയിലേക്ക് പോകാൻ അനുമതി തേടി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാന്‍ ഇന്ത്യക്കുള്ള അധികാരം അന്താരാഷ്ട്ര ട്രൈബ്യൂണല്‍ തീരുമാനിക്കുന്നതുവരെ ഇരുവരും ഇറ്റലിയില്‍ തുടരുന്നതില്‍ എതിര്‍പ്പില്ളെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നേരത്തെയുള്ള ഉത്തരവു പ്രകാരം ലത്തോറെക്ക് ഇറ്റലിയില്‍ തങ്ങാനുള്ള അനുമതി ഈ മാസം 30നാണ് അവസാനിക്കുന്നത്.