ദില്ലി: ആധാര്‍ വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബാങ്ക് അക്കൗണ്ടുമായും പാന്‍കാര്‍ഡുമായും ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ മാര്‍ച്ച് 31വരെ നീട്ടിയിട്ടുണ്ട്. നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു ആധാര്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന സമയപരിധി.
എന്നാല്‍ പി.ഡി.എസ് ഉള്‍പ്പടെയുള്ളവയുടെ കാര്യത്തില്‍ സമയം നീട്ടി നല്‍കിയിട്ടില്ല. ഇക്കാര്യങ്ങള്‍ ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
