ദില്ലി: സുരക്ഷക്കായി കര്‍ണാടക സര്‍ക്കാര്‍ വന്‍ തുക ചോദിച്ചതിനെതിരെ അബ്ദുന്നാസര്‍ മഅ്ദനി നല്‍കിയ പരാതി ഇന്ന് സുപ്രീകോടതി പരിഗണിക്കും. പതിനഞ്ച് ലക്ഷം രൂപ അനുവദിക്കാന്‍ ആവില്ലെന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യാത്രാ ചെലവും ദിനബത്തയും മാത്രമേ അനുവദിക്കാനാവൂ എന്നും ഇത് എത്രയെന്ന് ഇന്ന് അറിയിക്കാനും കോടതി കര്‍ണാകട സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കണക്ക് പരിശോധിച്ച ശേഷം കോടതി അന്തിമ തീരുമാനം എടുക്കും. പതിനഞ്ച് ലക്ഷം രൂപ നല്‍കാന്‍ കഴിയാത്തതിനാല്‍ മഅദ്‌നി ഇപ്പോഴും ബംഗളുരൂവില്‍ തങ്ങുകയാണ്. കോടതി വിധി പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച മഅ്ദനിക്ക്‌ കേരളത്തിലേക്ക് വരാന്‍ കഴിയുമായിരുന്നു.