ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ വേഗത്തില്‍ വാദം പൂര്‍ത്തിയാക്കി തീരുമാനം എടുക്കാന്‍ ജസ്റ്റിസ് അനില്‍ ആര്‍. ദവെ അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയാല്‍ ഇപ്പോള്‍ സംസ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കിയ നടപടികളെല്ലാം റദ്ദാകും.

മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷയില്‍ സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. നീറ്റ് പരീക്ഷ നിര്‍ബന്ധിക്കിയ സുപ്രീംകോടതി ഉത്തരവ് മറികടക്കാനായിരുന്നു കേന്ദ്രത്തിന്റെ ഓര്‍ഡിന്‍നസ്. അത് ചോദ്യം ചെയ്ത് സങ്കല്പ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ അപേക്ഷയിലാണ് നീറ്റില്‍ സംസ്ഥാനങ്ങള്‍ക്ക് ഈ വര്‍ഷം ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അനുചിതമായിപ്പോയെന്ന് സുപ്രീംകോടതി വിമര്‍ശിച്ചത്. സംസ്ഥാന സര്‍ക്കാരുകള്‍ നടത്തി പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പല മെഡിക്കല്‍ കോളേജുകളും പ്രവേശന നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ തല്‍ക്കാലം ഓര്‍ഡിനന്‍സ് റദ്ദാക്കുന്നില്ലെന്നും കോടതി വ്യക്താമക്കി. അതേസമയം ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ വേഗത്തില്‍ വാദം പൂര്‍ത്തിയാക്കി തീരുമാനം എടുക്കാന്‍ ജസ്റ്റിസ് അനില്‍ ആര്‍. ദവെ അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. ഒരുപക്ഷെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് നിയമവിരുദ്ധമായിട്ടെന്ന് കോടതി കണ്ടെത്തിയാല്‍ ഇപ്പോള്‍ സംസ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കിയ നടപടികളെല്ലാം റദ്ദാകും. പിന്നീട് നീറ്റ് പട്ടികയില്‍ നിന്ന് മാത്രമെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാകു. വരുന്ന 24നാണ് രണ്ടാംഘട്ട നീറ്റ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.