ടെലിവിഷന്‍ ഷോയിലൂടെ ഉണ്ടാക്കിയ വരുമാനത്തിന് നികുതി അടയ്‌ക്കാത്തതിനെതിരെ അമിതാഭ് ബച്ചനെതിരെ കേസെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായെ ‍ബെ‍ഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നികുതി അടയ്‌ക്കാതിരുന്നതിന് ബച്ചനെതിരെ കേസ് വേണ്ടെന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ ആദായനികുതി വകുപ്പ് നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി കേസെടുക്കാന്‍ അനുവാദം നല്‍കിയത്. 2001 ല്‍ കോന്‍ ബനേഗാ ക്രോര്‍പതിയെന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ഉണ്ടാക്കിയ വരുമാനത്തിന് 1.66 കോടി രൂപ ബച്ചന്‍ നികുതി നല്‍കാനുണ്ടെന്നാണ് ആദായനികുതി വകുപ്പ് കോടതിയില്‍ വ്യക്തമാക്കിയത്.