സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി

ദില്ലി: സിബിഎസ്ഇയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് കോടതി. ചോദ്യപേപ്പർ ചോർച്ചയിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികർ സുപ്രീം കോടതി തള്ളി. 12 ക്ളാസ് പുനപരീക്ഷ നിർബന്ധമാക്കരുതെന്ന ഹർജിക്കാരുടെ ആവശ്യവും തള്ളി. കൊച്ചിയിലെ വിദ്യാര്‍ത്ഥി രോഹന്‍ മാത്യുവും ദില്ലിയിലെ വിദ്യാര്‍ത്ഥികളായ ഗായത്രി തോമസും അനസൂയ തോമസുമാണ് ഹര്‍ജി നല്‍കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പത്താം ക്ലാസ് കണക്ക് പുന:പരീക്ഷ ദില്ലിയിലും ഹരിയാനയിലും മാത്രമായി നടത്താനായിരുന്നു നേരത്തെ സിബിഎസ്ഇ തീരുമാനിച്ചിരുന്നത്. എന്നാല്‍ വ്യാപകമായി ചോദ്യപേപ്പര്‍ ചോരാത്തതിനാല്‍ പുന:പരീക്ഷ നടത്തില്ലെന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെയും നാഗേശ്വര റാവുവുമാണ് കേസ് പരിഗണിച്ചത്.