ദില്ലി: സ്വാശ്രയക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി. കെ എം സി ടി, കരുണ, കണ്ണൂര്‍ കോളേജുകളിലെ കൂടിയ ഫീസിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. വൈകിയ വേളയില്‍ കേസില്‍ ഇടപെടാനാകില്ല, ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.