ഇന്ന് കേസ് പരിഗണിക്കവെ കട്ജുവിന്റെ മാപ്പ് അപേക്ഷ അദ്ദേഹത്തിന്റെ അഭിഭാഷകനായ രാജീവ് ധവാന്‍ കോടതിക്ക് കൈമാറി. കോടതിയെ വിമര്‍ശിച്ചതില്‍ നിരുപാധികം മാപ്പു പറയുന്നതായും ഈ വിഷയത്തിലുള്ള തന്റെ ഫേസ്ബുക്ക്, ബ്ലോഗ് പോസ്റ്റുകള്‍ നീക്കം ചെയ്തുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തുടര്‍ന്ന് മാപ്പ് അപേക്ഷ സ്വീകരിച്ച് കേസ് നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് കോടതി വിധി പറയുകയായിരുന്നു.

നേരത്തെ മൂന്നംഗ ബെഞ്ചാണ് കേസ് കേട്ടിരുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് കട്ജുവിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് രാജീവ് ധവാന്‍ ജസ്റ്റിസ് കട്ജു ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷിക്കാന്‍ സന്നദ്ധനാണെന്ന് സൂചന നല്‍കിയിരുന്നു. നേരിട്ട് ഹാജരാകുന്നതില്‍ നിന്നും കട്ജുവിനെ ഒഴിവാക്കണമെന്ന അപേക്ഷ സുപ്രിംകോടതി പരിഗണിച്ചിരുന്നില്ല.