കേസ് ജനുവരി 22 ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയായതിനാലാണ് 22 ന് പരിഗണിക്കേണ്ടിയിരുന്ന കേസ് മാറ്റിവച്ചത് .

ദില്ലി: ശബരിമല കേസ് അടുത്തമാസം എട്ടിന് സുപ്രീം കോടതി പരിഗണിക്കും. ശബരിമല സത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട റിട്ട് ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. കേസ് ജനുവരി 22 ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയായതിനാലാണ് 22 ന് പരിഗണിക്കേണ്ടിയിരുന്ന കേസ് മാറ്റിവച്ചത് . ഫെബ്രുവരി മാസം സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയിലാണ് ഇപ്പോൾ ശബരിമല കേസും ഉൾപ്പെട്ടിട്ടുള്ളത്. റിട്ട് ഹര്‍ജികൾ മാത്രമാണ് പട്ടികയിൽ ഉള്ളതെന്നാണ് വിവരം. പുനപരിശോധനാ ഹര്‍ജികൾ എന്ന് പരിഗണിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല 

Add Asianetnews as a Preferred SourcegooglePreferred