സുപ്രീം കോടതി വൈബ്സൈറ്റ് ഹാക്ക് ചെയ്തു

ദില്ലി: ജസ്റ്റിസ് ബി എച്ച് ലോയ കേസിലെ വിധിക്ക് പിന്നാലെ സുപ്രീംകോടതി വെബ് സൈറ്റ് ഹാക്ക് ചെയ്തു. ബ്രസീൽ ഹാക്കര്‍മാരാണ് സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമാക്കിയത്. വെബ്സൈറ്റ് തുറക്കുമ്പോൾ ബ്രസീലിലെ ഹൈടെക് സംഘം വെബ്സൈറ്റ് ഹാക്ക് ചെയ്തുവെന്നാണ് പറയുന്നത്. കുറച്ച് ദിവസം മുമ്പ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റും ഹാക്ക് ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് ദില്ലി പൊലീസ് ഐ.ടി വിഭാഗം അന്വേഷണം തുടങ്ങി.