മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തില്‍ ദുരന്ത നിവാരണ പ്ലാൻ തയ്യാറാക്കും.
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തില് ദുരന്തനിവാരണ പ്ലാൻ തയ്യാറാക്കും. സുപ്രീം കോടതി നിയമിച്ച സുരക്ഷാ ഉപസമിതി ആദ്യ യോഗത്തിലാണ് തീരുമാനം. അണക്കെട്ട് പൊട്ടിയാലുള്ള ദുരന്തനിവാരണ നടപടികൾക്ക് കേന്ദ്ര പദ്ധതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനം രൂപം നൽകണം. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട ദുരന്ത നിവാരണ നടപടികളെപ്പറ്റി കേന്ദ്ര ജലക്കമ്മീഷൻ പ്രത്യേക പഠനം നടത്തും.
വെള്ളപ്പൊക്കം ഉണ്ടായാൽ ഗേറ്റ് തുറക്കുന്നതിനുള്ള പ്രോട്ടോക്കോൾ അടിയന്തരമായി തയ്യാറാക്കാൻ ഉപസമിതി തമിഴ്നാടിന് നിർദ്ദേശം നൽകി. ഷട്ടർ തുറക്കുന്നതിന് വൈദ്യുതി എത്തിക്കാനുള്ള പദ്ധതിക്കെതിരായ എതിർപ്പ് കേരളം അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. മുല്ലപ്പെരിയാറും വൈഗ സംഭരണിയും ഒന്നിച്ച് പ്രവൃത്തിപ്പിക്കുന്നതിനുള്ള സംവിധാനത്തെപ്പറ്റി അടുത്ത യോഗത്തിൽ ചർച്ച ചെയ്യും.
