പൊതുജനത്തിനായി ശബരിമല തുറന്നിട്ടുണ്ടെങ്കിൽ എല്ലാവർക്കും പോകാനാകണം

ദില്ലി: ശബരിമല ക്ഷേത്രം പൊതുക്ഷേത്രമാണെങ്കിൽ എല്ലാവർക്കും ഒരുപോലെ ആരാധന നടത്താൻ കഴിയണമെന്ന് സുപ്രീംകോടതി. എന്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് സുപ്രീംകോടതി ചോദിച്ചു. പൊതുജനത്തിനായി ശബരിമല തുറന്നിട്ടുണ്ടെങ്കിൽ എല്ലാവർക്കും പോകാനാകണം അല്ലെങ്കിൽ അത‌് ഭരണഘടന വിരുദ്ധമാകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് യംഗ് ലോയേഴ്സ് യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കേസില്‍ വാദം ഇപ്പോഴും തുടരുകയാണ്.