പുലർച്ചയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന ശ്രീനിവാസനെ ഭാര്യ ഭാരമുള്ള വസ്തുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുതച്ച് കിടക്കുകായിരുന്ന ശ്രീനിവാസിന്‍റെ കഴുത്തിലാണ് രമാദേവി ഭാരമുള്ള വസ്തുകൊണ്ട് അടിച്ചത്.

ഹൈദരാബാദ്: ഹൈദരാബാദിൽ കുടുംബവഴക്കിനെ തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. സംഭവത്തിൽ ഭാര്യ രമാദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. 52 കാരനായ ശ്രീനിവാസ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. വൈകിട്ട് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. തർക്കത്തിന് പിന്നാലെ ഭർത്താവ് ഉറങ്ങാൻ പോയി. എന്നാൽ പുലർച്ചയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന ശ്രീനിവാസനെ ഭാര്യ ഭാരമുള്ള വസ്തുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പുതച്ച് കിടക്കുകായിരുന്ന ശ്രീനിവാസിന്‍റെ കഴുത്തിലാണ് രമാദേവി ഭാരമുള്ള വസ്തുകൊണ്ട് അടിച്ചത്. സംഭവ സ്ഥലത്തുവെച്ച് തന്നെ ഭർത്താവ് മരിച്ചതയാണ് വിവരം. സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായതെന്ന് സംശയിക്കുന്നുണ്ടെങ്കിലും, മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ശ്രീനിവാസും ഭാര്യ രമാദേവിയും രണ്ട് മക്കൾക്കൊപ്പമായിരുന്നു താമസം.