ദില്ലി: രാജ്യത്ത് ഗോ രക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തെഹ്‌സീന്‍ പൂനേവാല നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഉത്തരവ് ഇറക്കിയേക്കും. കേസില്‍ നേരത്തെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് കോടതി വിശദീകരണം തേടിയിരുന്നു. പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളില്‍ ഒന്നും ചെയ്യാനില്ലെന്നും അക്രമം തടയേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചത്. പശുവിന്റെ പേരില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലെന്നായിരുന്നു അക്രമം നടന്ന സംസ്ഥാനങ്ങള്‍ നല്‍കിയ മറുപടി.