എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി

ദില്ലി: എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും സുപ്രീംകോടതി മാറ്റിച്ചു. കേസിൽ സിബിഐ മറുപടി നൽകിയ ശേഷം കേസ് വിശദമായി കേൾക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. എസ്എൻസി ലാവലിൻ കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹര്‍ജി പരിഗണിക്കുന്നതാണ് മാറ്റി വച്ചിരിക്കുന്നത്. 

കേസിൽ പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി വിധി വസ്തുതകൾ വിശദമായി പരിശോധിക്കാതെയാണെന്നെന്ന് ഹര്‍ജിയിൽ സിബിഐ ചൂണ്ടിക്കാട്ടുന്നു.

ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കസ്തൂരി രങ്ക അയ്യരും, ആര്‍. ശിവദാസനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജികളിൽ സിബിഐക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കസ്തൂരി രങ്ക അയ്യര്‍ ഉൾപ്പടെയുള്ളവരുടെ ഹര്‍ജികളിൽ ഹൈക്കോടതി ഉത്തരവ് ഭാഗികമായി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.