ഹര്‍ജി തള്ളിയതോടെ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിര്‍മ്മാണത്തിന്‍റെ സാധ്യതാ പഠനവുമായി കേരളത്തിന് മുന്നോട്ടുപോകാം

ദില്ലി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന്‍റെ സാധ്യതാപഠനത്തിന് അനുമതി നൽകിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരെ തമിഴ്നാട് സര്‍ക്കാർ നൽകിയ കോടതി അലക്ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. സാധ്യത പഠനത്തിന് അനുമതി നൽകിയതിൽ എവിടെയാണ് കോടതി അലക്ഷ്യമെന്ന് സുപ്രീംകോടതി ചോദിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതോടെ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിര്‍മ്മാണത്തിന്‍റെ സാധ്യതാ പഠനവുമായി കേരളത്തിന് മുന്നോട്ടുപോകാം. അതേസമയം സുപ്രീംകോടതിയുടേയോ, തമിഴ്നാട് സര്‍ക്കാരിന്‍റേയോ അനുമതിയില്ലാതെ പുതിയ അണക്കെട്ട് നിര്‍മ്മാണം തുടങ്ങരുതെന്നും കോടതി വ്യക്തമാക്കി