പതാക, പാക് മുസ്‌ലിം ലീഗിന്റേതാണെന്നും മുസ്ലീങ്ങളുമായി ബന്ധമില്ലാത്തതാണെന്നുമാണ് ഹർജിയിലെ വാദം

ദില്ലി: ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ചപ്പതാകകൾ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു. പതാക, പാക് മുസ്‌ലിം ലീഗിന്റേതാണെന്നും മുസ്ലീങ്ങളുമായി ബന്ധമില്ലാത്തതാണെന്നുമാണ് ഹർജിയിലെ വാദം. ഷിയ വക്കഫ് ബോർഡ് ഭാരവാഹി വഹീം റസ്‍വിയാണ് ഹർജി നൽകിയത്. രാജ്യത്തെ ഹിന്ദുക്കള്‍ക്കും മുസ്‍ലിങ്ങള്‍ക്കിടയില്‍ അകാരണമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പതാകയ്ക്ക് പങ്കുണ്ടെന്നാണ് വാദം. ഇസ്ലാമില്‍ പിന്തുടരുന്ന ഒരു രീതികളിലും ഈ നക്ഷത്രവും ചന്ദ്രക്കലയുമുള്ള പച്ച പതാകയ്ക്ക് സ്ഥാനമില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.